ഇതൊരു നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്,ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

കെ കെ ഗിരീശൻ

പ്രസിഡൻ്റ്

കെ വി പ്രസീത

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോന കെ വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രശ്മി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസീത പ്രേമരാജൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ടോണി ജോസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

കടമ്പൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ് കടമ്പൂർ ഗ്രാമപഞ്ചായത്ത്. കണ്ണൂർ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മികച്ച സാമൂഹിക-സാമ്പത്തിക സാഹചര്യമുള്ള സ്ഥലമാണ്. കണ്ണൂർ ജില്ലയിലെ കടാച്ചിറയിലാണ് ഈ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുരാതന കാലത്ത് ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്ന കടമ്പൂർ, കടമ്പ് ചെടികളുടെ സാന്നിധ്യത്താലാണ് ഈ പേര് കൈവരിച്ചത്. ഒരികര, കോട്ടൂർ, കണ്ണാടിച്ചാൽ, ആടൂർ എന്നീ പ്രദേശങ്ങൾ ചേരുന്നതുവരെ ഇതൊരു ചെറിയ ദേശം മാത്രമായിരുന്നു. നമ്പൂതിരി-നമ്പ്യാർ പ്രഭുക്കന്മാർ ഭൂസ്വത്ത് കൈയടക്കിയിരുന്ന ഇവിടെ ആദ്യകാലത്ത് ജാതിവ്യവസ്ഥ ശക്തമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാട്ടാശാൻമാർ നടത്തിയ കുടിപ്പള്ളിക്കൂടങ്ങളിലൂടെയാണ് വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടായത്. നവോത്ഥാന പ്രവർത്തനങ്ങളും ജനകീയ പോരാട്ടങ്ങളും പ്രദേശത്തെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ദേശീയ നേതാവായ എ.കെ.ജി കാടാച്ചിറയിൽ അധ്യാപകനായിരിക്കെയാണ് ഇവിടുത്തെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്ക് കരുത്തേകിയത്. കെ.എ. കേരളീയൻ, വി. കൗമുദി ടീച്ചർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും കടമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രധാനമാണ്. മരിച്ചവരുടെ ആത്മാക്കൾക്കായി നടത്തുന്ന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

പുതിയ വാർത്ത